അബുദാബി: നിയമനടപടി കടുപ്പിച്ച് യു.എ.ഇ. ഭീകരവാദത്തിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും എതിരെയാണ് നിയമനടപടി കടുപ്പിച്ചത്. ആന്റി മണി ലോണ്ടറിങ്ങ് ആന്‍ഡ് കൗണ്ടറിങ്ങ് ദ് ഫിനാന്‍സിങ് ഓഫ് ടെററിസം എന്ന പേരില്‍ പ്രത്യേക എക്സിക്യൂട്ടിവ് ഓഫിസ് രൂപീകരിച്ചാണു നടപടി ശക്തമാക്കിയതെന്നാണ് വിവരം.
പ്രാദേശിക തലത്തില്‍ കുരുക്കു മുറുക്കുന്നതിനൊപ്പം വിദേശ രാജ്യങ്ങളുമായി സഹകരിച്ച് സംയുക്ത പദ്ധതികളും ആസൂത്രണം ചെയ്യുന്നു. ഭീകരവാദവും കള്ളപ്പണം വെളുപ്പിക്കലും ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ നിയമലംഘകര്‍ക്ക് 50 ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തും. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു ധനസഹായം നല്കല് എന്നിവയ്ക്കെതിരെ ആഭ്യന്തര പ്രതിരോധം ശക്തിപ്പെടുത്തുകയാണ് എക്സിക്യൂട്ടിവ് ഓഫിസിന്റെ മുഖ്യലക്ഷ്യം. യു.എ.ഇയിലെ എല്ലാ സ്ഥാപനങ്ങളിലും സാമ്പത്തിക കുറ്റകൃത്യ നിരോധന സംവിധാനം കൊണ്ടുവരുമെന്നും യു.എ.ഇ അധികൃതരെ ഉദ്ദരിച്ചുകൊണ്ട് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്, ഇംപോര്‍ട്ട് ആന്‍ഡ് എക്സ്പോര്‍ട്ട് കണ്ട്രോള് സിസ്റ്റം എന്നീ വിഭാഗങ്ങളില്‍ മാര്‍ച്ച് 31നകം സ്ഥാപനങ്ങള്‍ റജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നയപര, പ്രവര്‍ത്തന തലങ്ങളില്‍ ദേശീയ, രാജ്യാന്തര ഏകോപനവും സഹകരണവും മെച്ചപ്പെടുത്തുക, ധനകാര്യ കര്‍മ സമിതി സജീവമാക്കുക, വിവിധ രാജ്യങ്ങളുമായി ചേര്‍ന്ന് ഭീകരവാദത്തിനെതിരെ കൈകോര്‍ക്കുക എന്നിവയാണ് എക്സിക്യൂട്ടിവ് ഓഫിസിന്റെ മറ്റു പ്രധാന ദൗത്യങ്ങള്‍. ഇതിനാവശ്യമായ കര്‍മപദ്ധതികള്‍ ദേശീയ സമിതിയും വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയവും സംയുക്തമായി ആവിഷ്ക്കരിച്ചു നടപ്പാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക