News Desk

2021-03-15 10:38:29 pm IST
ദുബൈ: ദുബൈയില്‍ അതിവേഗ പാതയിലൂടെ പതുക്കെ സഞ്ചരിച്ചാല്‍ പിടിവീഴുമെന്ന് അധികൃതര്‍. ഇക്കാര്യം ബോധവല്‍കരിക്കാന്‍ ദുബൈ പൊലീസ്, ആര്‍.ടി.എ, ദുബൈ മീഡിയാ ഇന്‍കോര്‍പറേറ്റഡ് എന്നിവ സംയുക്തമായി 'ഗിവ് വേ ഇന്‍ ദ് ഫാസ്റ്റ് ലൈന്‍' എന്ന ദ്വിമാസ ക്യാംപെയിന്‍ ആരംഭിച്ചിട്ടുണ്ട്.

റോഡുകളില്‍ ഏറ്റവും ഇടതു വശത്തുള്ളതാണ് അതിവേഗ ലൈന്‍. വളരെ അത്യാവശ്യത്തിന് മറ്റു വാഹനങ്ങളെ മറികടക്കാനും പൊലീസ് പട്രോള്‍, ആംബുലന്‍സ് തുടങ്ങിയ എമര്‍ജന്‍സി വാഹനങ്ങള്‍ക്കു സഞ്ചരിക്കാനുമാണ് ഈ ലൈന്‍. ഇതിലൂടെ സഞ്ചരിച്ച് അടിയന്തര വാഹനങ്ങള്‍ക്ക് മാര്‍ഗ തടസ്സമുണ്ടാക്കിയാല്‍ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു. 

ഡ്രൈവര്‍മാരില്‍ അവബോധമുണ്ടാക്കുകയും സുരക്ഷിതമായ അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കിക്കൊടുക്കുകയും ചെയ്യുമെന്ന് ദുബൈ പൊലീസ് തലവന്‍ ലഫ്. ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പറഞ്ഞു. വളരെ മികച്ച പാതകളാണ് ദുബൈയിലേതെന്നും സുരക്ഷിതമായി വാഹനമോടിക്കേണ്ടത് എല്ലാവരുടെയും കര്‍ത്തവ്യമാണെന്നും ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു. അതിവേഗ ലൈനിലൂടെ അടിയന്തരമായി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് വഴിയൊരുക്കിക്കൊടുത്തില്ലെങ്കില്‍ 400 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റുമായിരിക്കും ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top