News Desk

2021-04-29 06:56:46 pm IST
ന്യൂഡല്‍ഹി: കോവീഷീല്‍ഡ് വാക്‌സിന് പിന്നാലെ ഭാരത് ബയോടെക്കിന്റെ ഉടമസ്ഥതയില്‍ നിര്‍മിക്കുന്ന കൊവാക്‌സിന്റെ വിലയും കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നിരക്കിലാണ് കുറവ് വരുത്തിയിരിക്കുന്നത്. 

ഇനി മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്  400 രൂപയ്ക്ക് വാക്‌സിന്‍ ലഭ്യമാകും. നേരത്തേ ഡോസൊന്നിന് 600 രൂപയ്ക്കാണ് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്ന നിരക്കില്‍ മാറ്റമുണ്ടാകില്ല. 

സ്വകാര്യ മേഖല ഡോസൊന്നിന് 1200 രൂപ തന്നെ നല്‍കേണ്ടി വരും. രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നേരത്തേ നിശ്ചയിച്ച വിലയില്‍ നിന്ന് മാറ്റം വരുത്തുകയാണ് എന്നാണ് ഭാരത് ബയോടെക്ക് അറിയിച്ചത്. 

എന്നാല്‍ വാക്‌സിനുകളുടെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോവീഷാല്‍ഡ് വാക്‌സിന്‍ വില കുറച്ചത്. അതേസമയം, കൊവാക്‌സിന്‍ വിറ്റ് കിട്ടുന്ന ലാഭം കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് അടക്കം ഉപയോഗിക്കുമെന്ന നേരത്തേയുള്ള സമീപനത്തില്‍ മാറ്റമില്ലെന്നും ഭാരത് ബയോടെക് വ്യക്തമാക്കി. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top