News Desk

2021-05-18 02:39:50 pm IST
വാഷിംഗ്ടണ്‍: ഫലസ്തീനും ഇസ്രായേലും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള എട്ട് ദിവസത്തെ ആക്രമണത്തിന് ശേഷമാണ് വെടിനിര്‍ത്തലിനെ പിന്തുണയ്ക്കുന്നതായി ബൈഡന്‍ അറിയിച്ചത്. ഇതിനായി ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് പറഞ്ഞു. 

നിരപരാധികളായ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ടതായും വൈറ്റ് ഹൗസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന യു.എന്‍ രക്ഷാസമിതി യോഗത്തില്‍ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു യു.എസ് സ്വീകരിച്ചത്. എന്നാല്‍ ഫലസ്തീനെതിരെ ഇസ്രായേല്‍ നടക്കുന്ന ആക്രമണങ്ങളെ സമിതിയിലെ മറ്റ് അംഗങ്ങല്‍ അപലപിക്കുകയാണ് ഉണ്ടായത്.  

സംഘര്‍ഷം ഇപ്പോള്‍ രണ്ടാംആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇസ്രായേല്‍ ഗസ്സയില്‍ കൂടുതല്‍ വ്യോമാക്രമണം നടത്തിയത്. ഗസ്സയില്‍ 100 ഓളം സ്ത്രീകളും കുട്ടികളും  അടക്കം 212 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top