മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന് കൊലയാളിയാണെന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി റഷ്യ രംഗത്ത്. ബൈഡന്റെ നടപടി അങ്ങേയറ്റം മോശമായെന്ന് മോസ്കോ പ്രതിനിധി ദിമിത്രി സെകോവ് പ്രതികരിച്ചു.
റഷ്യയുമായി നല്ല ബന്ധം തുടരാന്‍ അമേരിക്കക്ക് ആഗ്രഹമില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും ഇങ്ങനെയൊന്ന് ചരിത്രത്തില്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ബൈഡന്റെ പരാമര്‍ശത്തിന് പിന്നാലെ അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി അന്േറാനോവിനെ മോസ്കോയിലേക്ക് വിളിച്ചുവരുത്തിയ റഷ്യന്‍ അധികൃതര്‍ വിശദീകരണവും തേടി.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധം വീണ്ടും വഷളാകുന്നതിന്റെ ഉത്തരവാദിത്വം പൂര്‍ണമായി അമേരിക്കക്കാകുമെന്ന് റഷ്യന്‍ വിദേശകാര്യ ഉപമന്ത്രി സെര്‍ജി റ്യാബ്കോവ് മുന്നറിയിപ്പു നല്കി.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുടിന് ഇടപെട്ടുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ചാനലായ എ.ബി.സിക്ക് നല്കിയ അഭിമുഖത്തിലാണ് ബൈഡന്റെ വിവാദ പ്രതികരണം.
പ്രതിപക്ഷ നേതാവ് അലക്സി നാവല്‍നിക്ക് വിഷം നല്കി കൊലപാതക ശ്രമം നടത്തിയ സംഭവത്തില്‍ പുടിന് കൊലയാളിയാണെന്ന് കരുതുന്നുണ്ടോയെന്ന് അവതാരകന് ചോദിച്ചപ്പോള്‍ അതേയെന്നായിരുന്നു ബൈഡന്റെ മറുപടി. സംഭവത്തില്‍ കൊലയാളി പുടിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും ബൈഡന് വ്യക്തമാക്കിയിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക