News Desk

2021-06-16 09:55:34 am IST
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം മൂന്നു പേരില്‍ നിന്നായി 76 ലക്ഷം രൂപയുടെ സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കോട്ടക്കല്‍, എടപ്പാള്‍, മലപ്പുറം സ്വദേശികളില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.

ദുബൈയില്‍ നിന്ന് എത്തിയ കോട്ടക്കല്‍ സ്വദേശി, 44 ലക്ഷം രൂപയ്ക്കുള്ള 951 ഗ്രാം മിശ്രിത സ്വര്‍ണം കാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടയിലാണ് പിടിയിലായത്.

എടപ്പാള്‍ സ്വദേശി 15 ലക്ഷം രൂപയ്ക്കുള്ള 302 ഗ്രാം സ്വര്‍ണ്ണം എമര്‍ജന്‍സി വിളക്കിനുള്ളിലും മലപ്പുറം സ്വദേശി 17 ലക്ഷം രൂപയ്ക്കുള്ള 350 ഗ്രാം സ്വര്‍ണ്ണം കളിപ്പാട്ടത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. രണ്ട് പേരും സ്വര്‍ണ്ണം കുറ്റികളായിട്ടാണ് എമര്‍ജന്‍സി വിളക്കിലും കളിപ്പാട്ടത്തിലും ഒളിപ്പിച്ചിരുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top