News Desk

2021-12-05 09:43:12 pm IST
ന്യൂഡല്‍ഹി: ഒരു ലക്ഷത്തിനു മുകളില്‍ വില വരുന്ന ഐഫോണ്‍ 12 പ്രോ ആമസോണില്‍ 25,000 രൂപയുടെ വമ്പന്‍ ഡിസ്‌കൗണ്ടില്‍ ലഭ്യമാകും. പരിമിത കാലത്തേക്കുള്ള ഈ ഓഫറില്‍ 15,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടുന്നു.

ഉപയോക്താക്കള്‍ക്ക് അവരുടെ പഴയ ഫോണുകളില്‍ ട്രേഡ് ചെയ്യുന്നതിലൂടെ ഐഫോണ്‍ 12 പ്രോയുടെ വില ഇനിയും കുറയ്ക്കാനാകുമെന്നാണ് ആമസോണ്‍ വ്യക്തമാക്കുന്നത്.

എല്ലാ സ്റ്റോറേജ് വേരിയന്റുകളിലും ഈ ഡിസ്‌ക്കൗണ്ട് ഉണ്ട്. ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നിവ സീരീസില്‍ ഉള്‍പ്പെടുന്നു.

ഐഫോണ്‍ 12 പ്രോ ആമസോണില്‍ 128 ജിബിക്ക് 95,900 രൂപയ്ക്കാണ് വില്‍ക്കുന്നത്. അതിന്റെ വില 1,19,000 രൂപയാണ്. 256 ജിബി 99,900 രൂപയ്ക്കും 512 ജിബി 1,07,900 രൂപയ്ക്കും വാങ്ങാം. 25,000 രൂപയുടെ കിഴിവിനൊപ്പം, വാങ്ങുന്നവര്‍ക്ക് അവരുടെ പഴയ ഫോണുകള്‍ക്ക് പകരമായി 14,900 രൂപയും ലഭിക്കും. 

ഐഫോണ്‍ 12 പ്രോയ്‌ക്കൊപ്പം എയര്‍പോഡ്‌സ് പ്രോയും വാങ്ങാം. ആമസോണില്‍ 1,15,395 രൂപ മാത്രമേ വിലയുള്ളു. യഥാര്‍ത്ഥത്തില്‍ ഉപകരണത്തിന് നിങ്ങള്‍ക്ക് ഏകദേശം 1,44,800 രൂപ വിലവരും എന്നാല്‍ നിലവിലെ സ്‌കീമിന് കീഴില്‍ നിങ്ങള്‍ അവ വാങ്ങുകയാണെങ്കില്‍ 28,910 രൂപ വരെ ലാഭിക്കാം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top