News Desk

2021-02-07 07:16:32 pm IST
തിരുവനന്തപുരം: കേരളത്തില്‍ ഓണ്‍ലൈന്‍ വഴിയും ഓഫ് ലൈന്‍ വഴിയുമുള്ള സാമ്പത്തിക തട്ടിപ്പുകള്‍ അടുത്ത കാലത്തായി വര്‍ധിച്ചിരിക്കുകയാണ്. സംഭവത്തിനെതിരെ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് കേരളാ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്.   

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ നിന്നാണെന്ന വ്യാജേന കത്തുകള്‍ വഴിയോ, ഫോണ്‍കാളുകള്‍ വഴിയോ വന്‍തുകയോ, മറ്റു സമ്മാനങ്ങളോ ലഭിച്ചുവെന്ന് അറിയിച്ചുക്കൊണ്ടാണ് ഈ തട്ടിപ്പുകള്‍ നടക്കുന്നത്. സമ്മാനം കൈയ്യില്‍ ലഭിക്കണമെങ്കില്‍ സര്‍വീസ് ചാര്‍ജ്ജായോ, ടാക്‌സായോ തുക നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതോടെയാണ് നിരവധി പേര്‍ ഇതിന് ഇരകളായത്. 

ഫോണ്‍ വിളിച്ച് അഡ്രസ് വെരിഫൈ ചെയ്ത് നിങ്ങള്‍ സമ്മാനത്തിനര്‍ഹനാണെന്ന് വിശ്വസിപ്പിക്കുകയും വലിയ സമ്മാനങ്ങളോ തുകയോ ആകും ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുമെന്നും പൊലീസ് പറയുന്നു. പിന്നീട് ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഡോക്യുമെന്റ്‌സ് പരിശോധനയെന്ന പേരില്‍ ആവശ്യപ്പെടും. നേരിട്ട് വരികയാണെങ്കില്‍ തുക കൈമാറാമെന്ന് പറയുന്ന ഇത്തരക്കാര്‍ മറ്റ് സംസ്ഥാനങ്ങളിലേക്കെത്താനും ആവശ്യപ്പെടാറുണ്ട്. ഒരു തുക നല്‍കിയാല്‍ സമ്മാനം എത്തിക്കാമെന്നും വാഗ്ദാനം ചെയ്യും. ഇതിന് തയ്യാറായതിനെ തുടര്‍ന്ന് നിരവധി പേരുടെ പണമാണ് നഷ്ടപ്പെട്ടത്. ഇത്തരത്തില്‍ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയുംവേഗം സൈബര്‍ പൊലീസിനെ വിവരം അറിയിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top