News Desk

2021-06-03 02:03:44 pm IST
തൃശ്ശൂര്‍: ബി.എസ്.എന്‍.എല്ലിന്റെ പേരില്‍ വന്‍ തട്ടിപ്പ്. ഫൈബര്‍ കണക്ഷന്‍ നല്‍കാമെന്നും കെ.വൈ.സി വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ സിം റദ്ദാക്കുമെന്നും പറഞ്ഞും ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തും ആണ് തട്ടിപ്പ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തില്‍ ബി.എസ്.എന്‍.എല്ലിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളും സ്ഥാപനത്തിന്റെ ലോഗോയും വിലാസവും ഉപയോഗിച്ചുള്ള വ്യാജ സൈറ്റുകളും കരുതിയിരിക്കണമെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അധികൃതര്‍.

പുതിയ കണക്ഷന് നേരിട്ടോ ഏജന്‍സി വഴിയോ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയോ ബി.എസ്.എന്‍.എല്‍ പണം ആവശ്യപ്പെടുന്നില്ലായെന്നും ഇത്തരം തട്ടിപ്പുകളില്‍ നഷ്ടം നേരിട്ടാല്‍ ബി.എസ്.എന്‍.എല്ലിന് ഉത്തരവാദിത്തമില്ലായെന്നും അധികൃതര്‍ വ്യക്തമാക്കി. കൃത്യമായ വിവരങ്ങള്‍ക്ക് അടുത്തുള്ള ബി.എസ്.എന്‍.എല്‍ ഓഫിസുമായി ബന്ധപ്പെടുകയോ തങ്ങളുടെ ഔദ്യോഗിക https://www.bsnl.co.in/ വെബ്‌സൈറ്റ് സന്ദര്‍ശിക്കാനും അധികൃതര്‍ നിര്‍ദേശിച്ചു. പുതിയ ഫൈബര്‍ കണക്ഷന് https://bookmyfibre.bnsl.co.inലാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും പി.ആര്‍.ഒ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tags :
BSNL Fraud
Top