News Desk

2021-04-29 10:04:55 pm IST
ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായുള്ള റമദാന്‍ സംഘമം ഓണ്‍ലൈനായി വെള്ളിയാഴ്ച (ഏപ്രില്‍ 30) നടത്തും. ദോഹ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗുമായി (ഡിഐസിഐഡി) സഹകരിച്ച് യൂത്ത് ഫോറം ഖത്തറാണ് റമദാന്‍ സംഘമം സംഘടിപ്പിച്ചിരിക്കുന്നത്.

ഈ പരിപാടി ഡി.ഐ.സി.ഡി ചെയര്‍മാന്‍ ഡോ. ഇബ്രാഹിം ബിന്‍ സ്വാലിഹ് അല്‍ നുയിമി ഉദ്ഘാടനം ചെയ്യും. മുസ്ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടന്‍ പ്രസിഡന്റ് രാഗത്ത് അല്‍ തിക്രിതി, കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി ഡീന്‍ ഫാദര്‍ ഡോ.റെജി മാത്യുടോറോണ്ടോ ഇസ്ലാമിക് സെന്റര്‍ റെസിഡന്റ് സ്‌കോളര്‍ ഷെയ്ഖ് അഹ്മദ്കുട്ടി, സി.ഐ.സി ഖത്തര്‍ പ്രസിഡന്റ് കെ.ടി.അബ്ദു റഹ്മാന്‍, യൂത്ത്‌ഫോറം ഖത്തര്‍ പ്രസിഡന്റ് എസ്. എസ്. മുസ്തഫ തുടങ്ങിയര്‍ പങ്കെടുക്കും. 

ഉച്ചയ്ക്ക് 1.30 മുതല്‍ യൂത്ത് ഫോറം ഖത്തറിന്റെ സാമൂഹ്യമാധ്യമങ്ങളിലൂടെ പരിപാടി തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top