News Desk

2020-10-18 06:03:08 pm IST
കോതമംഗലം: മഴപെയ്ത റോഡില്‍ തെന്നി വീണ ബൈക്ക് യാത്രികന്റെ ജീവന്‍ രക്ഷിച്ച് ബസ് ഡ്രൈവര്‍. ഒരുനിമിഷം പോലും കളയാതെ സമയബന്ധിതമായി ബൈക്ക് യാത്രികന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രദ്ധപുലര്‍ത്തിയ ബസ് ഡ്രൈവറുടെ ഇടപെടലിന് അഭിനന്ദന പ്രവാഹമാണ് സാമൂഹ്യമാധ്യമങ്ങളില്‍. 

കോതമംഗലത്തിന് സമീപം പോത്താനിക്കാട് എന്ന സ്ഥലത്താണ് അപകടം നടന്നത്. നനഞ്ഞ് കിടക്കുന്ന റോഡിലൂടെ വരുന്ന ബൈക്ക് തെന്നി റോഡിലേക്ക് മറിയുന്നതും ഇത് ഓടിച്ചിരുന്നയാള്‍ നിലത്ത് വീഴുകയുമായിരുന്നു. ഇതിന് തൊട്ട് പിന്നിലായി വരികയായിരുന്നു ബസ്. തക്ക സമയത്ത് ബ്രേക്ക് ചവിട്ടി റോഡ് സൈഡിലേക്ക് ബസ് മാറ്റുകയായിരുന്നു ഡ്രൈവര്‍. ബസ് ഡ്രൈവറിന്റെ മനോധൈര്യമാണ് വലിയ അപകടം ഒഴിവാകാന്‍ കാരണം.അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബൈക്കിലുണ്ടായിരുന്ന വ്യക്തിക്ക് പരിക്ക് പറ്റിയിട്ടില്ലെന്നാണ് വിവരം.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Top