Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ബിക്കിനിയണിഞ്ഞ എയർഹോസ്റ്റസുകളെ കൊണ്ട് ലോകത്തിന്റെ ശ്രദ്ധേയമായ വിയറ്റ്നാമീസ് വിമാന സർവീസ് വിയറ്റ്ജെറ്റ് ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുന്നു. 

ഡിസംബർ മുതൽ ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ ആരംഭിക്കുമെന്നാണ് വിവരം. ഡൽഹിയിൽ നിന്ന് ഹാനോയ്, ഹോചിമിൻ സിറ്റി എന്നിവിടങ്ങളിലേക്കാണ് സർവീസ് ഉണ്ടാവുക.

സർവീസുകളുടെ സമയവിവരങ്ങൾ കമ്പനി പുറത്തു വിട്ടിട്ടുണ്ട്. ഒൻപത് രൂപയുടെ ടിക്കറ്റുകളാണ് സർവീസിൽ ഏറെ ആകർഷണീയമായത്. ‘ഗോൾഡൻ ഡെയ്സ്’ എന്ന് വിശേഷിപ്പിക്കുന്ന ഓഗസ്റ്റ് 20 മുതൽ 22 വരെയുള്ള ദിവസങ്ങളിലാണ് 9 രൂപയ്ക്ക് യാത്ര ചെയ്യാൻ സാധിക്കുന്നത്. 

വിയറ്റ് ജെറ്റിൻ്റെ മൊബൈൽ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഇക്കൊല്ലം ഡിസംബർ ആറു മുതൽ അടുത്ത വർഷം മാർച്ച് 28 വരെയുള്ള ടിക്കറ്റുകൾ യാത്രക്കാർക്ക് ബുക്ക് ചെയ്യാമെന്ന് വിയജെറ്റ് അറിയിച്ചു.
Top