News Desk

2021-03-15 07:20:33 pm IST
ദോഹ: അല്‍ ഉലാ കരാറുമായി ബന്ധപെട്ട് ഖത്തറിന്റെ ആത്മാര്‍ത്ഥത എത്രത്തോളമുണ്ടെന്നതിനെ കുറിച്ച് ഇപ്പോളൊന്നും പറയാനാവില്ലെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി സമീഹ് ഷൗകാരി. ഈജിപ്തിലെ പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിലവില്‍ ഖത്തറുമായി നല്ല ബന്ധമാണ് ഈജിപ്ത് നില കൊള്ളുന്നത് എന്നും എന്നാല്‍ ഭാവിയിലെ കാര്യങ്ങളെ കുറിച്ച് കാത്തിരുന്നു കാണാമെന്നും അല്‍ ഷൗകാരി ചൂണ്ടിക്കാട്ടി. 

ഈജിപ്ത് ഖത്തറിന്റെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഖത്തറില്‍ നിന്നും കൂടുതല്‍ അനുകൂല നടപടികള്‍ ഇതുമായി ബന്ധപെട്ടു കൊണ്ടുണ്ടാവുമെന്നാണ് ഈജിപ്ത് കരുതുന്നത്. 

ഖത്തറും-ഈജിപ്ത് അധികൃതരും തമ്മില്‍ നിരവധി തവണ ബന്ധം പുതുക്കുന്നതിന്റെ ഭാഗമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഖത്തര്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ താനി കെയ്‌റോ സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top