Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

കൊച്ചി: ബീഹാര്‍ സ്വദേശിനി നല്‍കിയ പരാതിയില്‍ മുംബൈ ദില്‍ഡോഷി കോടതി ബിനോയ് കോടിയേരിക്ക് ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും ബിനോയിയുടെ പിതാവുമായ കോടിയേരി ബാലകൃഷ്ണന്‍.

ബിനോയ്ക്ക് മുന്‍കൂര്‍ജാമ്യം ലഭിച്ചെങ്കിലും കേസില്‍ ഇടപെടില്ലെന്നാണ് കോടിയേരി പ്രതികരിച്ചത്. ബിനോയിയെ സംരക്ഷിക്കില്ലെന്നും നിലപാടില്‍ മാറ്റമില്ലെന്നും നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി പുറത്തുവന്ന സമയത്തും കോടിയേരി ഇതേ നിലപാടായിരുന്നു സ്വീകരിച്ചത്. കുടുംബാംഗങ്ങള്‍ ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം തനിക്കോ പാര്‍ട്ടിക്കോ ഏറ്റെടുക്കാനാകില്ലെന്നും ബിനോയിയെ താനോ പാര്‍ട്ടിയോ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ബിനോയ് കോടിയേരിക്കെതിരായ കേസിനെ സംബന്ധിച്ച് നേരത്തെ വിവരമറിഞ്ഞിരുന്നില്ലെന്നും ഇതുവരെ കേസില്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മകന്റെ പിന്നാലെ എപ്പോഴും പോകുന്ന ആളാണെങ്കില്‍ ഇത്തരം പ്രശ്നങ്ങളുണ്ടാകില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

Top