News Desk

2021-05-04 03:45:48 pm IST
ദോഹ: ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് ജനന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി മാത്രമേ സ്വീകരിക്കൂ പൊതുജനാരോഗ്യ മന്ത്രാലയം. ഈദ് അവധി സമയത്ത് ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നേരിട്ട് അപേക്ഷ നല്‍കുന്നതിനുള്ള ഓഫിസ് സംവിധാനം പ്രവര്‍ത്തിക്കില്ല.

ജനന സര്‍ട്ടിഫിക്കറ്റിന് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. സര്‍ട്ടിഫിക്കറ്റുകള്‍ വുമണ്‍ ഹെല്‍ത്ത് ആന്റ് റിസര്‍ച്ച് സെന്ററിലെ ന്യൂബോണ്‍ രജിസ്ട്രേഷന്‍ ഓഫിസില്‍ നിന്ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കാം. ഖത്തര്‍ പോസ്റ്റ് വഴി വീട്ടിലെത്തിക്കാനുള്ള സംവിധാനവും ഉണ്ട്. ഈദ് അവധിക്കാലത്ത് മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസ് ഓഫിസില്‍ നിന്ന് ലഭിക്കും. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് സേവനം.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top