Breaking News
ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ നിന്ന് യു.എസ് പിന്‍മാറി | കൊറോണ വൈറസ്; ഇറാനിൽ മരണം ആറായി, യാത്ര വിലക്കേർപ്പെടുത്തി സൗദി അറേബ്യ | കുളത്തൂപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് പാക് നിർമിത വെടിയുണ്ടകൾ; അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിട്ടു | ജി 20 രാജ്യങ്ങളുടെ മന്ത്രിമാരുടെ യോഗത്തിന് ഇന്ന് സൗദി തലസ്ഥാനം ആതിഥേയത്വം വഹിക്കും | നമസ്തേ ട്രംപ്; എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അഹമ്മദാബാദ്, കനത്ത സുരക്ഷയിൽ രാജ്യം | വുഹാനിലേയ്ക്കുള്ള ഇന്ത്യയുടെ പ്രത്യേക വിമാനത്തിന് ചൈന അനുമതി നല്‍കിയില്ല | യു.എ.ഇയിൽ ഇറാനിൽ നിന്നെത്തിയ ദമ്പതികളിൽ കൊറോണ സ്ഥിരീകരിച്ചു | ഒമാനിൽ സ്വകാര്യ ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാൻ ശൂറാ കൗണ്‍സിലിന്റെ അംഗീകാരം | കൊ​റോ​ണ വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ കുറയുന്നുവെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന | വ​ട​ക്ക​ന്‍ കാ​ഷ്മീ​രി​ല്‍ ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍ ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തു |
2019-09-04 05:33:11pm IST

ദോഹ മൃഗശാലയിൽ മൃഗകുഞ്ഞുങ്ങൾ ജനിച്ചിട്ടുണ്ടെന്ന  പരിസ്ഥിതി നഗരസഭ മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നതോടെ കടുത്ത പ്രതിഷേധവുമായി ഖത്തർ നിവാസികൾ രംഗത്ത്. മൃഗശാല പൂർണാർത്ഥത്തിൽ തുറന്നു പ്രവർത്തിക്കാത്തത് തങ്ങളുടെ വികാരങ്ങളെ വൃണപ്പെടുത്തിയെന്നും ഇതിനു നഗരസഭാ മന്ത്രാലയം അധികൃതർ മറുപടി പറയണമെന്നും ട്വിറ്ററിൽ പ്രതിഷേധമുയർന്നു.

നിലവിൽ മൃഗ കുഞ്ഞുങ്ങൾ ജനിച്ചിട്ടുള്ള പഴയ മൃഗശാലയുടെ അവസ്ഥ എന്താണ് എന്നും മൃഗശാല തുറക്കാത്തതിനെ സാങ്കേതിക കാരണങ്ങൾ കൊണ്ട് ഞായീകരിക്കാനാവില്ലെന്നും ട്വിറ്ററിൽ നിരവധി ഖത്തർ പൗരന്മാർ തുറന്നു കാട്ടിയതായി പ്രാദേശിക പത്രം റിപ്പോർട് ചെയ്തു.

നിലവിൽ വർഷങ്ങളോളമായി അടഞ്ഞു കിടക്കുന്ന മൃഗശാലയുടെ കാര്യത്തിൽ അധികൃതർ എത്രയും പെട്ടന്ന് തന്നെ നടപടിയെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്. 

Top