News Desk

2021-11-25 08:57:31 pm IST
കാഞ്ചീപുരം: തക്കാളിയ്ക്ക് വില കുതിച്ചുയരുന്നതോടെ വേറിട്ടൊരു ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഹോട്ടലുടമ. ഒരു കിലോ തക്കാളിയുമായി വരുന്നവര്‍ക്ക് സൗജന്യ ചിക്കന്‍ ബിരിയാണിയാണ് ഹോട്ടലുടമ വാഗ്ദാനം ചെയ്തിരിക്കുന്നത്. 

തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ സൊത്തുപ്പാക്കത്തുള്ള ഒരു ഹോട്ടലിലാണ് തക്കാളിക്ക് പകരം ചിക്കന്‍ ബിരിയാണിയെന്ന വ്യത്യസ്തമായ ഓഫറുള്ളത്. അതേസമയം, ഒരു കിലോ ബിരിയാണി വാങ്ങിയാല്‍ അരക്കിലോ തക്കാളി അങ്ങോട്ടു നല്‍കുമെന്നും വാഗ്ദാനമുണ്ടായിരുന്നു.

ചൊവ്വാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നു വരെയായിരുന്നു ഓഫര്‍ കച്ചവടം. ഓഫര്‍ പ്രഖ്യാപിച്ചതോടെ കടയില്‍ ബിരിയാണി വാങ്ങാന്‍ നിരവധി ആളുകളെത്തി. എന്നാല്‍ ബിരിയാണി വാങ്ങി അരക്കിലോ തക്കാളിയുമായി പോയവരാണ് കൂടുതലും. 350 പേരാണ് ബിരിയാണി വാങ്ങി തക്കാളിയുമായി പോയത്. കടയില്‍ 80 രൂപയാണ് ഒരു ബിരിയാണിയുടെ വില, അതേസമയം തമിഴ്നാട്ടില്‍ ഒരു കിലോ തക്കാളിക്ക് 140 രൂപയാണ് വില. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top