News Desk

2021-03-14 03:39:07 pm IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. കെ. സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കും. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കൊന്നിയിലും മത്സരിക്കും. പാലക്കാട് മേട്രോമാന്‍ ഇ.ശ്രീധരനും നേമത്ത് കുമ്മനവും മത്സരിക്കും. 

തൃശ്ശൂരില്‍ സുരേഷ് ഗോപിയാണ് രംഗത്തിറങ്ങുന്നത്. നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരം സെന്‍ട്രലിലും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും അല്‍ഫോന്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും മത്സരിക്കും.

പിണറായിക്കെതിരെ ധര്‍മടത്ത് സി.കെ പത്മനാഭനാണ് മല്‍സരിക്കുക. പി.കെ കൃഷ്ണദാസ്  കാട്ടാക്കടയിലും തിരൂരില്‍ ഡോ.അബ്ദുസലാമും മാനന്തവാടിയില്‍ മണിക്കുട്ടനും മത്സരിക്കും. കോഴിക്കോട് നോര്‍ത്തില്‍ എം.ടി രമേശ് മത്സരിക്കും. കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

115 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുക. മറ്റ് 24 സീറ്റുകളില്‍ സഖ്യകക്ഷികളായ മൂന്ന് പാര്‍ട്ടികള്‍ക്ക് നല്‍കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top