News Desk

2021-03-20 02:44:00 pm IST
തിരുവനന്തപുരം: അപേക്ഷ ഫോം പൂരിപ്പിച്ചതിലെ പിഴവിനെ തുടര്‍ന്ന് മൂന്ന് മണ്ഡങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥകളുടെ പത്രിക തള്ളി. ദേവികുളം, തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പത്രികയാണ് തള്ളിയത്. 

ദേവികുളത്തെ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥിയായ ആര്‍.ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഫോം പൂരിപ്പിച്ചതിലെ പിഴവിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി. ഡമ്മിയുടെ അടക്കം മൂന്ന് പേരുടെയും പത്രിക ഇവിടെ തള്ളിയിട്ടുണ്ട്.

തലശ്ശേരിയില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥിയുടേയും പത്രിക തള്ളി. ബി.ജെ.പി ജില്ല പ്രസിഡന്റ് കൂടിയായ എന്‍. ഹരിദാസിന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി തള്ളിയത്.

സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിക്കേണ്ട ഒറിജിനല്‍ രേഖകള്‍ക്കു പകരം പകര്‍പ്പ് സമര്‍പ്പിച്ചതാണ് പ്രശ്‌നമായത്. മണ്ഡലത്തില്‍ ബി.ജെ.പിക്ക് ഡമ്മി സ്ഥാനാര്‍ഥിയുമില്ല.

സിറ്റിങ് എംഎല്‍.എ അഡ്വ. എ എന്‍ ഷംസീറാണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. യു.ഡി.എഫിനു വേണ്ടി കോണ്‍ഗ്രസിലെ എം.പി. അരവിന്ദാക്ഷന്‍ ജനവിധി തേടുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഷംസീര്‍ ഇബ്രാഹിമും മത്സര രംഗത്തുണ്ട്.

അതേസമയം, ഗുരുവായൂര്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി നിവേദിതയുടെ പത്രികയാണ് തള്ളിയത്. മഹിള മോര്‍ച്ച അധ്യക്ഷയാണ് നിവേദിത. സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ലാത്തതാണ് പത്രിക തള്ളാനുള്ള കാരണം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top