News Desk

2021-02-01 03:49:00 pm IST
ന്യൂഡല്‍ഹി: ദേശീയഗാനം തെറ്റായി ആലപിച്ച് ടെക്‌സ്‌റ്റൈല്‍സ്, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ വിവാദത്തില്‍. 

ജന ഗണ മംഗല ദായക ജയഹേ എന്ന് ചൊല്ലേണ്ട സ്ഥാനത്ത് ജന ഗണ മന അധിനായക ജയഹേ എന്നാണ് ബി.ജെ.പി നേതാക്കള്‍ പാടിയത്. ഞായറാഴ്ച പശ്ചിമബംഗാള്‍ ഹൗറയിലെ ദുമുര്‍ജാലയില്‍ നടന്ന റാലിയിലാണ് സംഭവം നടന്നത്. 

ബി.ജെ.പിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. ബി.ജെ.പി നേതാക്കള്‍ ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ദേശീയഗാനം തെറ്റിച്ചു പാടിയ സ്മൃതി ഇറാനി അടക്കമുള്ള നേതാക്കള്‍ക്കെതിരെ എന്തു നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് ഉന്നയിച്ചു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top