News Desk

2021-05-02 12:21:09 pm IST

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മൂന്നിടത്ത് ലീഡ് നേടി ബി.ജെ.പി. നേമത്ത് കുമ്മനം രാജശേഖരനും തൃശൂരില്‍ സുരേഷ് ഗോപിയും പാലക്കാട് ഇ. ശ്രീധരനുമാണ് ലീഡ് ചെയ്യുന്നത്. 

കുമ്മനം 1712 വോട്ടിനും സുരീഷ് ഗോപി 2851 വോട്ടിനും ശ്രീധരന്‍ 6001 വോട്ടിനുമാണ് ലീഡ് ചെയ്യുന്നത്. പാലക്കാട് യു.സി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലാണ് രണ്ടാം സ്ഥാനത്തുള്ളത്. തൃശൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പദ്മജ വേണുഗോപാലും നേമത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടിയുമാണ് രണ്ടാം സ്ഥാനത്തുള്ളത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top