News Desk

2021-04-22 05:39:24 pm IST
പാട്‌ന:  സീതാറാം യെച്ചൂരിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരില്‍ അധിക്ഷേപ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്. ബിഹാറിലെ ബി.ജെ.പി വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ മിതിലേഷ് കുമാര്‍ തിവാരിയാണ് വിവാദപരാമര്‍ശവുമായി രംഗത്തെത്തിയത്.

ചൈനയെ പിന്തുണയ്ക്കുന്ന സി.പി.എം ജനറല്‍ സെക്രട്ടറിയുടെ മകന്‍ ആശീഷ് യെച്ചൂരി ചൈനീസ് കോറോണ ബാധിച്ച് മരിച്ചെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ ട്വീറ്റ്. പരാമര്‍ശം വിവാദമായതോടെ നേതാവ് ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. 

ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു സീതാറാം യെച്ചൂരിയുടെ മൂത്തമകന്‍ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചത്. രോഗം  പിടിവെട്ടതിനെ തുടര്‍ന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്   ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top