News Desk

2021-03-04 09:50:58 pm IST
കൊച്ചി: ഇ. ശ്രീധരന്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇ.ശ്രീധരനാണെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെയാണ് നിലപാട് തിരുത്തി വി.മുരളീധരന്‍ രംഗത്തെത്തിയത്. ഇത്തരത്തില്‍ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്ന് കെ.സുരേന്ദ്രന്‍ തന്നെ അറിയിച്ചെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് മുരളീധരന്‍ പറഞ്ഞു.

ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ കണ്ടു. പാര്‍ട്ടി അധ്യക്ഷനുമായി താന്‍ സംസാരിച്ചിരുന്നു. അദ്ദേഹം അത്തരത്തിലൊരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് പറഞ്ഞു. കേരളത്തിലെ ചില പ്രശ്‌നങ്ങള്‍ താന്‍ ചൂണ്ടിക്കാട്ടുകയാണ് ഉണ്ടായത്. ഇതിനെ ഒരു പ്രഖ്യാപനമായി കണക്കാക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞതായി മുരളീധരന്‍ അറിയിച്ചു. ശ്രീധരനെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുമെന്നു വിജയ യാത്രയ്ക്കു തിരുവല്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top