News Desk

2021-02-20 02:07:00 pm IST
തിരുവനന്തപുരം: ഇ.ശ്രീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആകണമെന്ന് പറയുന്നത് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് കോടിയേരി പറഞ്ഞു. എല്‍.ഡി.എഫിനെ തകര്‍ക്കാനുള്ള അടിയൊഴുക്കാണിതെന്നും അദ്ദേഹം പറഞ്ഞു. 

ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫ് നേതാക്കളും മാന്യന്മാരാണന്ന് ഇ.ശ്രീധരന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനെതിരായാണ് കോടിയേരി രംഗത്തെത്തിയത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ എന്നിവരെല്ലാം നന്മ ആഗ്രഹിക്കുന്നവരാണ്. ഉമ്മന്‍ ചാണ്ടിക്ക് എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാറില്ല. നല്ല സെക്രട്ടറി ഇല്ലാത്തതാണ് കാരണമെന്നും ഇ.ശ്രീധരന്‍ പറഞ്ഞിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top