News Desk

2021-03-06 07:37:16 pm IST
ന്യൂഡല്‍ഹി: ശ്വാസ തടസ്സത്തെ തുടര്‍ന്ന് ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് ഠാക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനമാര്‍ഗമാണ് മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇത് രണ്ടാം തവണയാണ് പ്രഗ്യാ സിംഗ് ഠാക്കൂര്‍ ആശുപത്രിയിലാകുന്നത്. രണ്ട് മാസത്തെ ആശുപത്രിവാസത്തിന് ശേഷം ഫെബ്രുവരി 19ന് പ്രഗ്യയുടെ ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ കൊവിഡ് ലക്ഷണങ്ങളോടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.

കടുത്ത നെഞ്ചുവേദന, ശ്വാസതടസം, ഉയര്‍ന്ന രക്ത സമ്മര്‍ദം എന്നീ ആരോഗ്യ പ്രശ്നങ്ങളാണ് പ്രഗ്യയെ അലട്ടുന്നത്. പിന്നീട് കുറച്ച് നാളത്തേക്ക് ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവെങ്കിലും വീണ്ടും ശ്വാസതടസം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top