News Desk

2021-03-23 01:40:33 pm IST
മലപ്പുറം: കൊണ്ടോട്ടിയിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.ടി സുലൈമാന്‍ ഹാജിക്കെതിരെ കേന്ദ്രമന്ത്രി വി.മുരളീധരന്‍. സുലൈമാന്‍ ഹാജി പാകിസ്ഥാന്‍ സ്വദേശിനിയായ രണ്ടാം ഭാര്യയുടെ വിവരങ്ങള്‍ മറച്ചു വെച്ചുവെന്നും സ്ഥാനാര്‍ത്ഥിയുടെ നടപടിയില്‍ വിശദീകരണം ആവശ്യമാണെന്നും മുരളീധരന്‍ ട്വീറ്റ് ചെയ്തു. സുലൈമാന്‍ ഹാജിയുടെ ഭാര്യയുടെ ചിത്രവും പാസ്‌പോര്‍ട്ട് വിവരങ്ങളും മുരളീധരന്‍ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

'നാമനിര്‍ദേശ പത്രികയില്‍ രണ്ടാം ഭാര്യയായ പത്തൊമ്പതുകാരി പാക് സ്വദേശിനിയുടെ വിവരങ്ങള്‍ കെ.ടി സുലൈമാന്‍ ഹാജി എന്ന കൊണ്ടോട്ടിയിലെ സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥി മറച്ചുവച്ചു. ഇക്കാര്യത്തില്‍ ലിബറലായ മുഖ്യമന്ത്രി പിണറായി വിജയിന്റെ മൗനം അത്ഭുതപ്പെടുത്തുന്നതാണ്. എം.എല്‍.എയാകാന്‍ ഒരുങ്ങുന്നൊരാള്‍ ഒരു വിദേശ പൗരന്റെ വിവരങ്ങള്‍ മറച്ചുവെയ്ക്കുമ്പോള്‍ അതില്‍ കേരളജനതയ്ക്ക് വിശദീകരണം ആവശ്യമുണ്ട്, എന്നാണ് മുരളീധരന്റെ ട്വീറ്റ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവരെ ടാഗ് ചെയ്താണ് മുരളീധരന്‍ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. 

അതേസമയം, കൊണ്ടോട്ടിയിലെ ഇടതു സ്ഥാനാര്‍ത്ഥി കെ.പി സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദ്ദേശ പത്രിക ഇന്നലെ സ്വീകരിച്ചു. പത്രിക സ്വീകരിക്കരുതെന്ന യു.ഡി.എഫിന്റെ ആവശ്യം വരണാധികാരി തള്ളുകയായിരുന്നു. നടപടിക്കെതിരെ പ്രതിഷേധവുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. നടപടിക്കെതിരെ നിയമപോരാട്ടം നടത്തുമെന്നും യു.ഡി.എഫ് പറഞ്ഞു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top