News Desk

2021-03-15 04:09:36 pm IST
തിരുവനന്തപുരം: പിണറായി വിജയനെ താന്‍ പ്രശംസിച്ചതിനെ ന്യായീകരിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവും നേമം എം.എല്‍.എയുമായ ഒ.രാജഗോപാല്‍. എന്തിനെയും കണ്ണടച്ച് എതിര്‍ക്കുന്നത് തന്റെ രീതിയല്ലെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. പിണറായി ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നും കഴിവ് തെളിയിച്ചവര്‍ക്ക് അവസരം നല്‍കുകയാണ് വേണ്ടതെന്നും ഒ.രാജഗോപാല്‍ പറഞ്ഞു. നേമത്ത് മത്സരിക്കാതിരിക്കുന്നത് സ്വന്തം തീരുമാനപ്രകാരമാണ്. പാര്‍ട്ടിയുടെ പേരും ചിഹ്നവും ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു തന്റെ ലക്ഷ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വി. ശിവന്‍കുട്ടിയെ തോല്‍പ്പിച്ചതിന്റെ അമര്‍ഷം അദ്ദേഹത്തിന് ഇപ്പോഴുമുണ്ട്. ഇതിനാലാണ് തനിക്കെതിരേ ആരോപണങ്ങള്‍ ശിവന്‍കുട്ടി ഉന്നയിക്കുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.

നേമത്തെ ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ തന്റെ പിന്‍ഗാമിയാണെന്ന് പറയാന്‍ കഴിയില്ല. കുമ്മനത്തിന് പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടുകള്‍ സമാഹരിക്കാനാകുമോ എന്നറിയില്ല. എന്നാല്‍ അദ്ദേഹം ജനപിന്തുണയുള്ള നേതാവാണെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top