News Desk

2021-04-26 07:03:04 pm IST
ന്യൂഡല്‍ഹി: വെന്റിലേറ്ററില്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന രോഗിയ്ക്ക് ഗോമൂത്രം ഒഴിച്ച് നല്‍കി ബി.ജെ.പി പ്രവര്‍ത്തകന്‍. രോഗിയ്ക്ക് ഗോമൂത്രം ഒഴിച്ചു നല്‍കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. 

പി.പി.ഇ കിറ്റ് ധരിച്ച് ബി.ജെ.പി ചിഹ്നത്തോട് കൂടിയ ഷാള്‍ ധരിച്ചാണ് പ്രവര്‍ത്തകന്‍ രോഗിയ്ക്ക് ഗോമൂത്രം നല്‍കുന്നത്. യൂത്ത് കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക പേജാണ് വീഡിയോ പങ്കുവെച്ചത്. ഇത്തരം സംഭവങ്ങള്‍ നാണക്കേടാണെനനും ഈ സര്‍ക്കാരിനെതിരെ പറയാന്‍ വാക്കുകളില്ലെന്നും പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ്സ് വീഡിയോ ട്വീറ്റ് ചെയ്തത്. 

വലിയ പ്രാധാന്യത്തോടെയായിരുന്നു സൂറത്തിലെ ബി.ജെ.പി നേതാവ് കിഷോര്‍ ബിന്‍ഡാല്‍ പങ്കുവെച്ചത്. എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ ഇതിനെതിരെ വ്യാപക പരിഹാസങ്ങളുയര്‍ന്നതോടെ അദ്ദേഹം വീഡിയോ ഡിലീറ്റ് ചെയ്യുകയായിരുന്നു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top