News Desk

2021-10-13 05:27:21 pm IST
ഹൈദരാബാദ്: ബി.ജെ.പി ഉടന്‍തന്നെ വിനായക് ദാമോദര്‍ സവര്‍ക്കറെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദീന്‍ ഉവൈസി. 

ബ്രിട്ടീഷുകാരോട് സവര്‍ക്കര്‍ മാപ്പപേക്ഷിച്ചത് ഗാന്ധിജിയുടെ നിര്‍ദേശ പ്രകാരമായിരുന്നു എന്ന കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്റെ പ്രസ്താവനയെ പരിഹസിച്ച് എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉവൈസി.

ബി.ജെ.പി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും ഇങ്ങനെ പോയാല്‍ ഗാന്ധി വധത്തില്‍ പങ്കുള്ളയാളെന്ന് ജസ്റ്റിസ് ജീവന്‍ ലാല്‍ കപൂര്‍ പ്രഖ്യാപിച്ച സവര്‍ക്കറെ രാഷ്ട്രപിതാവാക്കുമെന്ന് ഉവൈസി പറഞ്ഞു.

മഹാത്മാഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ നല്‍കിയതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. 

വീര്‍ സവര്‍ക്കര്‍: ദ മാന്‍ ഹു കുഡ് ഹാവ് പിവന്റഡ് പാര്‍ട്ടീഷ്യന്‍ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം. സവര്‍ക്കറെ കുറിച്ച് പ്രചരിക്കപ്പെട്ടിട്ടുള്ളത് നുണകളാണെന്നും രാജ്‌നാഥ് സിങ് ആരോപിച്ചിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top