News Desk

2021-02-20 03:43:04 pm IST
കൊല്‍ക്കത്ത: ബി.ജെ.പി യുവനേതാവ് പമേല ഗോസ്വാമി മയക്കുമരുന്നുമായി കൊല്‍ക്കത്തയില്‍ പിടിയില്‍. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പമേലയുടെ കൈവശം 100 ഗ്രാം കൊക്കൈയിനാണ് ഉണ്ടായിരുന്നത്. 

കാറിലെ സീറ്റിനടിയില്‍ നിന്നും ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നുമാണ് മയക്കുമരുന്ന് പിടിച്ചെടുത്തതെന്നാണ് വിവരം. ലക്ഷങ്ങള്‍ വില വരുന്ന മയക്കമരുന്നാണ് ഗോസ്വാമിയുടെ കൈയില്‍ നിന്ന് പിടിച്ചെടുത്തത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് യുവമോര്‍ച്ച നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്. 

ഇവരുടെ സുഹൃത്ത് പ്രോബിര്‍ കുമാര്‍ ദേയും ഒരു സുരക്ഷാ ജീവനക്കാരും പിടിയിലായിട്ടുണ്ടെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പമേലയുടെ അറസ്റ്റില്‍ ബി.ജെ.പി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. പമേല മയക്കുമരുന്നുമായി കാറില്‍ സഞ്ചരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ അലിപോര ഏരിയയില്‍ എന്‍.ആര്‍ അവന്യുവിന് സമീപമായിരുന്നു കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തിയത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Tags :
BJP drugs
Top