News Desk

2021-05-23 02:37:04 pm IST
വയനാട്: വയനാട്ടില്‍ ഒരാള്‍ക്ക്  ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ നിന്നും എത്തിയ 29 കാരനായ വയനാട് സ്വദേശിക്കാണ് രോഗം സ്തിരീകരിച്ചത്. മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. 

നിലവില്‍ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗിക്ക് ബംഗളൂരുവില്‍ നിന്ന രോഗം  സ്ഥിരീകരിച്ചതിനാല്‍ ജില്ലയിലുള്ളവര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.  ഇതോടെ കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11 ആയി. സംസ്ഥാനത്ത് ഇതുവരെ 26 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

സംസ്ഥാനത്ത് ആശങ്കപ്പടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് കൃത്യമായ പരിശോധന നടത്തുന്നുണ്ടെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കൊവിഡ് പ്രതിരോധവുമായി ശക്തമായാണ് സര്‍ക്കാര്‍ മുന്നോട് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top