News Desk

2021-03-15 07:20:23 pm IST
റിയാദ്: ദന്തഡോക്ടറെന്ന വ്യാജേന സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്ത പ്രവാസിയായ ഇരുമ്പുപണിക്കാരനെ സൗദി അധികൃതര്‍ അറസ്റ്റ് ചെയ്തു. റിയാദിലെ തെക്കന്‍ ഭാഗങ്ങളില്‍ അംഗീകാരമില്ലാതെ ദന്തല്‍ ക്ലിനിക്കുകള്‍ നടത്തിയിരുന്ന വ്യാജ ഡോക്ടര്‍ ഉള്‍പ്പടെ ഏതാനും വിദേശികളെ പിടികൂടിയതായി റിയാദ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇരുമ്പു പണിക്കാരനായ പ്രവാസി സ്വകാര്യ ക്ലിനിക്കില്‍ ദന്തരോഗ വിദഗ്ധനായി ജോലി ചെയ്യുന്നതായി കണ്ടെത്തി. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ക്ലിനിക്കിന് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് ഉണ്ടായിരുന്നില്ല.

ഉടന്‍ തന്നെ അവരെ അറസ്റ്റ് ചെയ്തതായും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് റഫര്‍ ചെയ്യാന്‍ പൊലീസിന് കൈമാറിയതായും കുറ്റവാളികള്‍ക്കെതിരെ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും റിയാദ് ആരോഗ്യ അധികൃതര്‍ പറഞ്ഞു.

പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പരിശോധന തുടരുമെന്നും നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ആറുമാസം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷയായി നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top