News Desk

2021-06-11 05:57:27 pm IST
ദോഹ: ഖത്തറില്‍ കുടുംബങ്ങളുടെയും കുട്ടികളുടെയും മാനസിക ഉല്ലാസത്തിനായി ഉല്ലാസ ബോട്ട് യാത്രകള്‍ നല്ലതാണെന്ന് ഈ രംഗത്തെ വിദഗ്ധരെ ഉദ്ധരിച്ച് പ്രാദേശിക പത്രം വിലയിരുത്തി. കൊവിഡ് ഇളവുകളുടെ ആദ്യ ഘട്ടത്തില്‍ കഴിഞ്ഞ വാരം മുതല്‍ ബോട്ട് യാത്രകള്‍ക്കും ബീച്ചുകളില്‍ കുട്ടികള്‍ക്കുള്ള പ്രവേശത്തിനുമുള്ള വിലക്ക് അധികൃതര്‍ നീക്കിയിരുന്നു. 

ദോഹ കോര്‍ണിഷിലെ ബോട്ട് ഉടമകള്‍ക്ക് കൊവിഡിന് ശേഷം തങ്ങളുടെ ബിസിനസില്‍ നേരിയ പുരോഗതിയുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. വാരാന്ത്യങ്ങളില്‍ 70 ശതമാനത്തോളമാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ വളര്‍ച്ചയുണ്ടാവുന്നത്. 

40 റിയാല്‍ മുതല്‍ക്ക് 120 റിയാല്‍ വരെയുള്ള പാക്കേജുകളാണ് ബോട്ടുകള്‍ കുടുംബങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൂര്‍ണമായും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാനുള്ള സൗകര്യങ്ങള്‍ ബോട്ടുകളില്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Tags :
Qatar Doha
Top