News Desk

2021-05-10 07:43:11 pm IST
ബത്സര്‍: 150ഓളം കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ബിഹാറിലെ ഗംഗാ നദിയില്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ബിഹാറിലെ ബത്സറിലാണ് സംഭവം. ഗംഗാ നദിയിലെ മഹദേവ് ഘാട്ടിന് സമീപമാണ് ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

ഈ മൃതദേഹങ്ങള്‍ സമീപ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ നിന്നുള്ളവയാണെന്നാണ് ബത്സര്‍ ജില്ലാ ഭരണകൂടം ആരോപിക്കുന്നത്. സംഭവത്തേക്കുറിച്ച് അന്വഷിക്കുമെന്നാണ് ബി.ഡി.ഒ അശോക് കുമാര്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. സംസ്‌കാരത്തിന്റെ ഭാഗമായി മൃതദേഹങ്ങള്‍ ഗംഗയിലൊഴുക്കിയതാണെന്നാണ് സംശയിക്കുന്നത്. മൃതദേഹങ്ങളുടെ ഉറവിടെ എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

അതേസമയം, സംഭവത്തിന് പിന്നില്‍ ബി.ജെ.പി സര്‍ക്കാരാണെന്ന് മഹിളാ കോണ്‍ഗ്രസ് ആരോപിച്ചു. കൊവിഡ് മരണങ്ങള്‍ മറച്ചുവെയ്ക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും മഹിളാ കോണ്‍ഗ്രസ് ആരോപിച്ചു. ശനിയാഴ്ച സമാനമായ സംഭവം ഉത്തര്‍ പ്രദേശിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരിച്ചറിയപ്പെടാത്തതും പാതി കരിഞ്ഞതുമായ മൃതദേഹങ്ങള്‍ യമുനാ നദിയില്‍ നിന്നും കണ്ടെത്തിയിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top