News Desk

2021-03-24 02:00:17 pm IST
മുംബൈ: ബോളിവുഡ് താരം ആമിര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. താരം ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. അദ്ദേഹത്തിന്റെ വക്താവാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.

ആമിര്‍ ഖാനുമായി അടുത്ത ദിവസങ്ങളില്‍ ഇടപഴകിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുകയാണെന്ന് ആമീര്‍ ഖാന്‍ അറിയിച്ചിരുന്നു.

പിറന്നാള്‍ ആശംസ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലായിരുന്നു സമൂഹമാധ്യമങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള കാര്യം താരം പ്രഖ്യാപിച്ചത്.

മാര്‍ച്ച് പതിനാലിനായിരുന്നു താരത്തിന്റെ 56-ാം പിറന്നാള്‍. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ പേജിലൂടെ സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കുമെന്നും ആമിര്‍ അറിയിച്ചിരുന്നു.

നേരത്തെ അമിതാഭ് ബച്ചന്‍, രണ്‍പൂര്‍ കപൂര്‍, മനോജ് ബാജ്‌പേയ്, സിദ്ദാര്‍ഥ് ചതുര്‍വേദി, താര സുതാരിയ തുടങ്ങിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top