News Desk

2021-03-18 02:11:53 pm IST

ദോഹ: കാഴ്ച ശക്തി ഇല്ലാത്തവര്‍ക്കും 2022-ലെ ഫിഫ ഖത്തര്‍ ലോകകപ്പ് കാണാം. സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ ലെഗസി പദ്ധതികളിലൊന്നായ ചാലഞ്ച് 22-ല്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നത്. 

ഇതിനായി ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഇതുവരെ 1400 അപേക്ഷകള്‍ ലഭിച്ചു. അതില്‍ നിന്ന് കാഴ്ചശക്തി ഇല്ലാത്തവരെ സഹായിക്കാന്‍ വികസിപ്പിച്ച ബോണോക്കിള്‍ എന്ന സ്റ്റാര്‍ട്ടപ്പ് ചാലഞ്ച് 22-ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 

കാഴ്ചശക്തി ഇല്ലാത്തവര്‍ക്ക് ലോകകപ്പ് ആസ്വദിക്കാനും ചെറിയ നിയന്ത്രണങ്ങളോടെ ദോഹയിലുടനീളം സഞ്ചരിക്കാനും സംവദിക്കാനുമുള്ള ശേഷി മെച്ചപ്പെടുത്താനും ബോണോക്കിളിലൂടെ സഹായിക്കും. ഇതിലൂടെ പുതിയ കാര്യങ്ങളെയും പുതിയ സ്ഥലങ്ങളെയും മനസ്സിലാക്കാം.

ഖത്തറിലെ യുവ സംരംഭകരായ റാമിയും അബ്ദുല്‍റസാഖും ചേര്‍ന്നാണ് ബോണോക്കിള്‍ സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചെടുത്തത്. അസിസ്റ്റീവ് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. 

ബ്രെയ്ലി എന്റര്‍ടെയ്ന്‍മെന്റ് പ്ലാറ്റ്ഫോമിലൂടെ സ്മാര്‍ട് ഉപകരണങ്ങളുടെ സഹായത്താല്‍ കാഴ്ചശക്തി ഇല്ലാത്തവര്‍ക്ക് ബ്രെയ്ലി വായിക്കാനും പഠിക്കാനും ഗെയിമുകള്‍ കളിക്കാനും ഇതിലൂടെ സാധിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top