News Desk

2020-05-22 09:09:26 pm IST
ദോഹ: ഖത്തറിന് ആദരമായി ബോസ്‌നിയയിലെ സിറ്റി ഹാള്‍ കെട്ടിടത്തിന് ഖത്തര്‍ പതാകയുടെ നിറം നല്‍കി. ബോസ്‌നിയയിലെ സാരജേയേവൊ നഗരത്തിലെ സിറ്റി മുന്‍സിപ്പല്‍ ഹാള്‍ കെട്ടിടത്തിനാണ് ഖത്തര്‍ പതാകയുടെ നിറം നല്‍കിയത്. 

ബോസ്നിയന്‍ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ അമീര്‍ ബോസ്നിയന്‍ ജനതക്ക് നല്‍കിയ അടിയന്തര കൊവിഡ് സഹായം കഴിഞ്ഞ ദിവസമാണ് ബോസ്‌നിയയില്‍ എത്തിച്ചേര്‍ന്നത്.

ബോസ്‌നിയയിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം തന്നെ ഖത്തറിന്റെ സഹായങ്ങളെ പ്രകീര്‍ത്തിച്ചു കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ രംഗത്ത് വന്നിരുന്നു.

ALSO WATCH  

Top