മസ്ക്കത്ത്: കഴിഞ്ഞ വര്‍ഷം ഒമാനില്‍ നടന്ന കുറ്റകൃത്യങ്ങളില്‍ ഒന്നാമത് ചെക്ക് മടങ്ങല്‍ ആണെന്ന് അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ഡോ. അഹമ്മദ് സെയ്ദ് അല്‍ ഷുകൈലി പറഞ്ഞു. എന്നാല്‍ 2019-നെ അപേക്ഷിച്ച് 2020-ല്‍ രാജ്യത്ത് നടന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 18 ശതമാനം കുറവുണ്ടായതായി പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.
2020-ല്‍ 4,947 ചെക്ക് മടങ്ങല്‍ കേസുകളാണ് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട 2,753 നിയമലംഘന കേസുകളും കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തു. 2,584 പ്രവാസി റെസിഡന്‍സി കുറ്റകൃത്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം പിഴ തുക ഇനത്തിലും കണ്ടുകെട്ടല്‍ ഇനത്തിലും 24 ദശലക്ഷം ഒമാന്‍ റിയാല്‍ ലഭിച്ചു. അല്‍ ഖൗദ് ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 2,206 എണ്ണം. ബൗഷറില്‍ 1,841 കേസുകളും രജിസ്റ്റര്‍ ചെയ്തു.