Breaking News
കൊറോണ വൈറസ്; ചൈനയിൽ മരണം 2600 ആയി, മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത | ഡല്‍ഹി സംഘര്‍ഷം; കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ പരാതി | ഡൽഹിയിൽ കലാപ സാഹചര്യം; മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ആക്രമണം, മരണം അഞ്ചായി | ഖത്തര്‍ തപാല്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ സൗദി, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ സമ്മതിച്ചതായി യു.എന്‍ | 'ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നത് കൊണ്ടാണ് എല്ലാം തുറന്ന് പറയാത്തത്'; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെമാൽ പാഷ | കൊറോണ വൈറസ്; കുവൈത്തിൽ നടത്താനിരുന്ന ദേശിയ ദിനചരണ പരിപാടികൾ റദ്ദ് ചെയ്തു | ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ | കൊറോണ വൈറസ്: അധിക സുരക്ഷ നടപടികളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം |
2019-06-27 07:53:15pm IST

മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ബൗളര്‍മാരുടെ മാസ്മരിക പ്രകടനത്തിന് മുന്നില്‍ അടിയറവ് പറഞ്ഞ് വെസ്റ്റ് ഇന്‍ഡീസ്. 269 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് ബാറ്റിംഗ് നിരയെ 34 ഓവറില്‍ മുഴുവനായും എറിഞ്ഞ് വീഴ്ത്തുകയായിരുന്നു.

ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കൊഹ്ലിയും മഹേന്ദ്ര സിംഗ് ധോണിയുടെയും അര്‍ദ്ധ സെഞ്ച്വറിയുടെയും കരുത്തില്‍ ഉയര്‍ത്തിയ 268 റണ്‍സ് വെസ്റ്റ് ഇന്‍ഡീസിന് കീഴ്പ്പെടുത്താനായില്ല. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാല് വിക്കറ്റും ചാഹലും ബുമ്രയും രണ്ട് വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപും ഓരോ വിക്കറ്റവും വീഴ്ത്തി.

100 തികയ്ക്കുന്നതിന് മുമ്ബ് വിന്‍ഡീസിന്റെ അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നു. ക്യാപ്ടന്‍ വിരാട് കൊഹ്ലിയുടെയും (72) ധോണിയുടെയും (56) അര്‍ദ്ധ സെഞ്ച്വറി ഇന്ത്യയ്ക്ക് തുണയായത്. അവസാനം ക്രീസിലിറങ്ങിയ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗും ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് ഉയര്‍ത്തി.

വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാരോട് തുടക്കത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മ (18), കെ.എല്‍. രാഹുല്‍ (18), വിജയ്​ശങ്കര്‍ (14), കേദാര്‍ ജാദവ് (7), ഹാര്‍ദിക് പാണ്ഡ്യ (46) എന്നിവര്‍ സ്കോര്‍ ചെയ്തു. വെസ്റ്റ് ഇന്‍ഡീസിനായി കെമര്‍ റോച്ച്‌ മൂന്നും ജെസണ്‍ ഹോള്‍ഡര്‍ രണ്ടും കോട്റെല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

Top