Breaking News
ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ | വിദേശത്ത് വൻ തൊഴിൽ സാധ്യതകളൊരുക്കി ഒഡെപെക് | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു കാരണം തീവ്രവാദമെന്ന് വൈറ്റ് ഹൗസ് | അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യന്‍ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ |
2019-07-29 08:46:28pm IST

തടവുപുള്ളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ബ്രസീലിലെ പരൊയില്‍ അല്‍തമിറ ജയിലില്‍ കലാപം. സംഘര്‍ഷത്തില്‍ 50ലേറെപ്പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തത്.

തടവുപുള്ളികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് വിവരങ്ങള്‍. 16 പേരെ കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്നും ജയിലിന്റെ ഒരു ഭാഗത്ത് തീ പടര്‍ന്നെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

തീപിടിത്തത്തിനു പിന്നാലെ പുക ഉയര്‍ന്നതോടെ മറ്റ് തടവുകാര്‍ക്ക് ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടതായും സൂചനകളുണ്ട്. ജയിലധികൃതരെ ബന്ദികളാക്കിയ ശേഷമാണ് തടവുപുള്ളികള്‍ ഏറ്റുമുട്ടിയതെന്നാണ് വിവരം

Top