Breaking News
ഫിഫ ക്ലബ് ലോകകപ്പ് ഖത്തർ 2019 - ഔദ്യോഗിക ചിഹ്നം അവതരിപ്പിച്ചു | മഴക്കാലം : വൈദ്യുതവസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് കഹ്‌റാമ നിർദേശം | അഷ്ഗൽ ഇലക്ട്രിസിറ്റി ഇന്റർസെക്ഷനെ താത്കാലിക റൗണ്ട് എബൗട്ടാക്കി മാറ്റി | ഖത്തറിൽ മലയാളി ദമ്പതികളുടെ രണ്ടുമക്കൾ മരണപ്പെട്ടു. | ഷാര്‍ജയില്‍ ഡസര്‍ട്ട് സഫാരിക്കിടയില്‍ അപകടം; രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു | കരിപ്പൂരില്‍ നിന്നും സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ | അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ല്‍ മോസ്കില്‍ സ്ഫോടനം: 62 മരണം | ഖത്തർ പൗരന്മാർക്ക് ലെബനിലെ എംബസി അറിയിപ്പ് | വാഹന മേഖലയിൽ ഇ- പെയ്‌മെന്റ് നിർബന്ധമാക്കാന്‍ ഒരുങ്ങി സൌദി | 2022ൽ ഖത്തർ ധാരാളം സന്ദർശകരെ സ്വാഗതം ചെയ്യുമെന്ന് . . . |
ദോഹ: ഖത്തർ ആതിഥേയത്വം വഹിക്കുന്ന 2022 ഫിഫ ലോകകപ്പ് മാമാങ്കത്തിനായുള്ള തയാറെടുപ്പുകൾ വിശദികരിക്കുന്ന പ്രദർശനം ഈ മാസം 14 മുതൽ 24 വരെ ബ്രസീലിലെ സാവോ പോളോയിൽ നടക്കും. സാവോ പോളോയിലെ ജെകെ ഇഗുയേറ്റ്മി മാളിലാണ് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അധികൃതർ പ്രദർശനം നടത്തുന്നത്.

ജേണി ടു 2022 എന്ന പേരിൽ നടക്കുന്ന പ്രദർശനത്തിൽ ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന 8 സ്റ്റേഡിയങ്ങളുടെ ചെറു മാതൃകകളും പ്രദർശിപ്പിക്കും. സ്വദേശി പൗരനായ മുഹമ്മദ് അബ്ദുല്ലത്തീഫിന്റെ ശേഖരത്തിൽ നിന്നുള്ള ഫുട്‌ബോൾ ചിത്രങ്ങളും പഴയ കാല ഫുട്‌ബോൾ ടിക്കറ്റുകളുമൊക്കെ പ്രദർശനത്തിലുണ്ടാകും.

കോപ്പ അമേരിക്കയുടെ സംഘാടനത്തെക്കുറിച്ച് അറിയാനും മനസ്സിലാക്കാനുമായി പത്തംഗ പ്രതിനിധി സംഘത്തെയും ഖത്തർ അയയ്ക്കുന്നുണ്ട്. സുപ്രീം കമ്മിറ്റി പ്രതിനിധികൾ കൂടാതെ ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ, ഖത്തർ സ്റ്റാഴ്‌സ് ലീഗ്, ജോസൂർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണുള്ളത്. 
Top