2019-09-08 10:51:41am IST
ഖത്തറിലെ ഫ്രീ സോണുകളിൽ വമ്പിച്ച തോതിലുള്ള നിക്ഷേപം നടത്താൻ ബ്രസീലിയൻ സംഘം തീരുമാനിച്ചതായി റിപ്പോർട്. 

ഇതിന്റെ ഭാഗമായി ഖത്തർ ഫ്രീ സോൺ മേഖലകൾ ബ്രസീലിയൻ പാർലമെന്ററി കക്ഷി നേതാവ് റോഡ്രിഗോ മായ സന്ദർശിച്ചതായി പ്രാദേശിക പത്രം റിപ്പോർട് ചെയ്തു. 

ബ്രസീൽ സർക്കാരിന്റെ ഉന്നത നയതന്ത്ര സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ഖത്തർ ഫ്രീ സോൺ പദ്ധതി വൈസ് പ്രസിഡന്റ അബ്ദുല്ല അൽ മിസ്നദ് ബ്രസീലിയൻ സംഘത്തെ സ്വീകരിക്കുകയും അവരോട് പദ്ധതിയെ കുറിച്ച് ആശയവിനിമയം നടത്തുകയും ചെയ്തതായി പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. 
Top