News Desk

2021-04-03 07:24:08 pm IST
തിളച്ചു മറിയുന്ന അഗ്നിപര്‍വ്വതത്തെ മറികടന്നു പോകുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. എന്നാല്‍ അത്തരത്തില്‍ തിളച്ചു മറിഞ്ഞുകൊണ്ടിരിക്കുന്ന ലാവ മറികടന്നിരിക്കുകയാണ് ഒരു പെണ്‍ കരുത്ത്. ബ്രസീല്‍ സ്വദേശിനിയായ കരിന ഒലിയാനിയാണ് ജീവന്‍ മരണ പോരാട്ടം നടത്തി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുന്നത്. 

ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളിലൊന്നായ എത്യോപ്യയില അഫാറിലെ തിളച്ചു മറിയുന്ന ലാവ നിറഞ്ഞ എര്‍ട്ട് അലേ അഗ്നിപര്‍വ്വത തടാകം നിഷ്പ്രയാസമായി മറികടന്നിരിക്കുകയാണ് വൈല്‍ഡര്‍നെസ്സ് ഡോക്ടറും സാഹസികയുമായ കരിന ഒലിയാനി. സാഹസിക ലോകത്ത് തന്നെ താരമായി മാറിയിരിക്കുകയാണ് കരിന. സ്വന്തം പേരില്‍ ഒരുപാട് റെക്കോര്‍ഡുകള്‍ നേടിയെടുത്തിട്ടുള്ള താരമാണ്. 

1187 ഡിഗ്രി സെല്‍ഷ്യസിലാണ് അഗ്നിപര്‍വ്വതത്തിലെ തടാകത്തില്‍ ലാവ തിളച്ചു മറിയുന്നത്. ലാവാ തടാകത്തെ മറികടക്കാന്‍ ലോഹക്കയറിലൂടെ 392 അടി ദൂരം കരിന സഞ്ചരിച്ചു. അതേസമയം ഭൂമിയിലെ തന്നെ ഏറ്റവും സജീവമായ അഗ്നിപര്‍വതങ്ങളിലൊന്നാണ് എര്‍ട്ട് അലേ. ഈ അഗ്നിപര്‍വതം പലപ്പോഴും പൊട്ടിത്തെറിക്കാറുമുണ്ട്. 613 മീറ്റര്‍ ഉയരമുണ്ട് ഈ അഗ്നിപര്‍വ്വതത്തിന്.  

ലാവാ തടാകത്തെ മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയതില്‍ അതിയായ സന്തേഷവും അഭിമാനവും ഉണ്ടെന്ന് കരിന പറഞ്ഞു. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ബ്രസീല്‍ സ്വദേശി, മൗണ്ട് കെ ടു കീഴടക്കിയ ആദ്യ ബ്രസീലുകാരി, അനാകോണ്ടയ്ക്കും ജയന്റ് വൈറ്റ് ഷാര്‍ക്കിനുമൊപ്പം നീന്തിയ വനിത തുടങ്ങിയ റെക്കോര്‍ഡുകളെല്ലാം കരനി തന്റെ പേരില്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ മറ്റ് നിരവധി റെക്കോര്‍ഡുകളും കരിന മുന്‍പ് സ്വന്തമാക്കിയിട്ടുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top