ദോഹ: ഖത്തറില്‍ സ്തനാര്‍ബുദ കേസുകള്‍ 40 ശതമാനം വര്‍ധിച്ചതായി അധികൃതര്‍. ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി അംബാസിഡര്‍ ഡോ. ഹെയ്ത് അല്‍ ശമ്മരിയാണ് ഇക്കാര്യം പ്രാദേശിക പത്രത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
മോശം ജീവിത രീതിയും വ്യായാമക്കുറവുമാണ് സ്തനാര്‍ബുദ കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. യുവതികളില്‍ അടക്കം നിരവധി കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.
നേരത്തെ ഈ അസുഖം കണ്ടെത്തിയാല്‍ 99 ശതമാനം രോഗമുക്തി അധികൃതര്‍ ഉറപ്പ് നല്കുന്നു. രാജ്യത്തെ കാന്‍സര്‍ സൊസൈറ്റി സമൂഹത്തില്‍ അര്‍ബുദത്തിനെതിരെ ശക്തമായ അവബോധം സംഘടിപ്പിച്ചു വരുന്നുണ്ട്.
ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ഈയിടെ ഒറ്റ ദിവസം കൊണ്ട് നടത്തിയ സ്തനാര്‍ബുദ ശസ്ത്രക്രിയ വിജയകരമായത് അഭിമാനകരമായ നേട്ടമാണ്. ഒരു ദിവസത്തെ ശസ്ത്രക്രിയക്ക് ശേഷം അടുത്ത ദിവസം തന്നെ രോഗം ഭേദമായി രോഗി ആശുപത്രി വിട്ടത് ഹമദ് അധികൃതരുടെ നേട്ടമാണ്.
ചെറിയ പ്രായം മുതല്‍ തന്നെ രാജ്യത്ത് സ്ഥാനാര്ബുദവുമായി ബന്ധപ്പെട്ട അവബോധം വളര്‍ത്തിയെടുക്കാന്‍ സമൂഹം ശ്രദ്ധിക്കണമെന്നും ഡോ. ഹെയ്ത് അല്‍ ശമ്മരി പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക