News Desk

2021-06-01 06:49:41 pm IST
ലക്നൗ: വിവാഹ പന്തലില്‍ കയറുന്നതിന് മുന്‍പെ  വെടിയുതിര്‍ത്ത വധുവിനെതിരെ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദശിലെ പ്രതാപ്ഗഡിലാണ് സംഭവം. പന്തലിലേക്ക് കയറുന്നതിന് തൊട്ടു മുന്‍പെ വധു മുകളിലേക്ക് തോക്കെടുത്ത് വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

ആഭരണങ്ങള്‍ ധരിച്ച വധു താലി ചാര്‍ത്താനായി വിവാഹപന്തലിലേക്ക് കയറുന്നതിനിടെ സമീപത്തു നിന്ന അമ്മാവന്റെ കൈയില്‍ നിന്നും തോക്ക് വാങ്ങിയ ശേഷം മുകളിലോട്ട് വെടിയുതിര്‍ക്കുകയായിരുന്നു. അതിനു ശേഷമാണ് വരന്‍ വധുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ശനിയാഴ്ചയായിരുന്നു വിവാഹം. 

വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് യുവതിക്കെതിരെ കേസ് എടുത്തത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top