News Desk

2021-10-14 01:47:07 pm IST

ബീജിംഗ്: ചൈനയില്‍ വിവാഹ സമ്മാനമായി നവവധുവിന് വരന്‍ നല്‍കിയത് 60 കിലോ സ്വര്‍ണം. ഓരോ കിലാഗ്രാം വീതമുള്ള 60 നെക്‌ളേസുകളാണ് വരന്‍ നല്‍കിയത്. ചൈനയിലെ ഹുബെ പ്രവിശ്യയിലാണ് സംഭവം. വധുവിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

വിവാഹദിനസം സ്വര്‍ണാഭരണം അണിയുന്നത് നല്ലതാണെന്ന വിശ്വാസമാണ് ഇതിന് പിന്നില്‍ എന്ന് പറയപ്പെടുന്നു. എന്നാല്‍ 60 കിലോ സ്വര്‍ണം ധരിച്ചതോടെ വധുവിന് നടക്കാന്‍ പോലും പരസഹായം വേണ്ടി വന്നുവെന്നതാണ് രസകരം. 

പ്രമുഖ സമ്പന്ന കുടുംബത്തിന് അംഗമാണ് വരന്‍. 60 നെക്‌ളേസുകള്‍ക്ക് പുറമേ രണ്ടു കൈകളിലും രണ്ടു ഭീമന്‍ വളകളും വധു  ഇട്ടിട്ടുണ്ടായിരുന്നു. വിവാഹം വേറിട്ടതാക്കാന്‍ വേണ്ടിയാണ് സ്വര്‍ണം കൊണ്ട് വധുവിനെ മൂടിയത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top