News Desk

2021-02-18 10:40:36 pm IST
ലണ്ടന്‍: നികുതി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരെ ബ്രിട്ടീഷ് കമ്പനിയായ കെയ്ണ്‍ എനര്‍ജി അമേരിക്കന്‍ കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്.

1.2 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം കമ്പനിക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കണമെന്ന ആര്‍ബിട്രേഷന്‍ വിധി പാലിക്കാത്തതിനെ ചോദ്യം ചെയ്താണ് കമ്പനിയുടെ നീക്കം. 

ബ്രിട്ടനുമായുള്ള വാണിജ്യ ഉടമ്പനി തെറ്റിച്ച കമ്പനിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നികുതി ചുമത്തിയത് തെറ്റാണെന്നായിരുന്നു ആര്‍ബിട്രേഷന്‍ വിധി. കമ്പനിക്ക് നഷ്ടപരിഹാരമായി 1.2 ബില്യണ്‍ ഡോളര്‍ നല്‍കണമെന്നും വിധിച്ചു. വിധി പ്രകാരം പണം നല്‍കേണ്ട കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് പരാതി.

ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും പണം വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അമേരിക്കന്‍ കോടതിയെ കമ്പനി സമീപിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ രാജ്യത്തിന്റെ ആസ്തികള്‍ കണ്ടുകെട്ടാന്‍ കമ്പനിക്ക് കഴിയും. 

അതിനാലാണ് അമേരിക്കന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ വിജയിക്കുന്നതോടെ ഇന്ത്യന്‍ സര്‍ക്കാരിന്റെ ആസ്തികള്‍ കണ്ടുകെട്ടാനാവുമെന്നാണ് കമ്പനി കണക്കാക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top