Breaking News
അയോധ്യ കേസ്; അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം പണിയുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് | ഖത്തറിലെ വെട്ടുക്കിളി കൂട്ടത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ദ്ധന്‍ | ചേലാകര്‍മ്മം; ഈജിപ്തില്‍ 12 വയസുകാരി കൊല്ലപ്പെട്ടു, മാതാപിതാക്കളും ഡോക്ടറും അറസ്റ്റില്‍ | ഗള്‍ഫിലും ഏഷ്യന്‍ രാജ്യങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിക്കുന്നു; ഇറാന്റെ അതിര്‍ത്തിയടച്ചു | ഖത്തറുമായി ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച അനുഭവം പങ്കുവെയ്ക്കാനൊരുങ്ങി ജപ്പാൻ | ഡല്‍ഹിയില്‍ ക്രമസമാധാനം പുനസ്ഥാപിക്കണമെന്ന് അമിത് ഷായോട് അരവിന്ദ് കെജ്രിവാള്‍ | പൊതു സേവനങ്ങള്‍ക്കായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം ഏകീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു | ആണവ കരാറുമായി യൂറോപ്യന്‍ യൂണിയന്‍ സഹകരിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി | ആരോഗ്യ നഗരം പദ്ധതി: ഖത്തർ പൊതുജനാരോഗ്യ മന്ത്രി ചർച്ച ചെയ്തു | ഉപേക്ഷിക്കപ്പെട്ട ബോട്ടുകൾ നീക്കം ചെയ്യുന്നതിനായി അൽ വക്ര നഗരസഭയിൽ ക്യാംപെയ്ൻ |
2019-07-06 05:09:24am IST

ടെഹ്‌റാന്‍: ബ്രിട്ടന് നേരെ ഭീഷണിയുമായി ഇറാന്‍. തങ്ങളുടെ എണ്ണ കപ്പല്‍ വിട്ടു തന്നില്ലെങ്കില്‍ ബ്രിട്ടീഷ് എണ്ണ കപ്പല്‍ പിടിച്ചെടുക്കമെന്ന് ടെഹ്‌റാനിലെ ബ്രിട്ടീഷ് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ഇറാന്‍ അറിയിച്ചു.

ഇറാന്‍ കപ്പല്‍ പിടിച്ചെടുത്ത നടപടി കടല്‍ക്കൊള്ളയാണ്. ഭീഷണിപ്പെടുത്തുന്നവര്‍ക്ക് ഇറാന്‍
നിസംശയം മറുപടി നല്‍കുമെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ ഉപദേശകസമിതി അംഗം മൊഹസന്‍ റെസായി പറഞ്ഞു. ഇറാന്‍ കപ്പല്‍ ബ്രിട്ടന്‍ വിട്ടയച്ചില്ലെങ്കില്‍ ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുക്കേണ്ടത് അധികാരികളുടെ കടമയാണെന്ന് മൊഹസന്‍ റെസായി ട്വീറ്റ് ചെയ്തു.

സിറിയയിലേക്ക് എണ്ണയുമായി പോവുകയായിരുന്ന ഇറാന്റെ ഭീമന്‍ കപ്പലായ (സൂപ്പര്‍ ടാങ്കര്‍) ദ ഗ്രേസ് 1 ആണ് ബ്രിട്ടന്‍ വ്യാഴാഴ്ച ബ്രിട്ടീഷ് അധീനതയിലുള്ള ജിബ്രാള്‍ട്ടറില്‍ വെച്ച് പിടിച്ചെടുക്കുകയായിരുന്നു.

Top