News Desk

2021-05-26 03:18:43 pm IST
ലണ്ടന്‍: തീവ്രവാദ ഫണ്ടിങ്ങിനായി ദോഹ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗപെടുത്തിയെന്ന കേസ് അന്വേഷണം പിന്‍വലിച്ചതായി ബ്രിട്ടീഷ് പോലീസ് അറിയിച്ചു. ലണ്ടനിലെ സിറിയന്‍ അഭയാര്‍ഥികളാണ് ബ്രിട്ടീഷ് ഹൈക്കോടതിയില്‍ ഇതുമായി ബന്ധപെട്ടു കേസ് നല്‍കിയത്. 

ഖത്തറിലെ സഹോദരങ്ങളായ ബിസിനസ് പ്രമുഖര്‍ ദോഹ ബാങ്ക് അകൗണ്ട് വഴി തീവ്രവാദികള്‍ക്ക് ഫണ്ടിങ് നടത്തുവെന്നാണ് കേസില്‍ പരാതി ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു വിധ തെളിവുകളും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് ബ്രിട്ടീഷ് പൊലീസ് അറിയിച്ചതായി ദി നാഷണല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. 

ദോഹ ബാങ്ക് അധികൃതര്‍ തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി സിറിയന്‍ അഭയാര്‍ത്ഥികള്‍ കോടതിയില്‍ മൊഴി നല്‍കിയത് വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നിഷേധക്കുറിപ്പ് പുറത്തിറക്കി കൊണ്ട് ദോഹ ബാങ്ക് അധികൃതര്‍ രംഗത്ത് വന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top