News Desk

2020-10-18 07:19:36 pm IST
ലണ്ടന്‍: യു.എ.ഇ സഹവര്‍ത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനെതിരെ ലൈംഗീകാതിക്രമ പരാതി ഉന്നയിച്ച് ബ്രിട്ടീഷ് വനിത രംഗത്ത്. ലണ്ടനില്‍ ഇതുമായി ബന്ധപെട്ട് പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുപ്പത്തിരണ്ടുകാരി കൈത്തലിന് മേഘ്‌നമാര ചൂണ്ടിക്കാട്ടി. 

ദി ഡൈലി സബാഹ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യു.എ.ഇ സാഹിത്യ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഒരു ചര്‍ച്ചക്കായാണ് തന്നെ അല്‍ നഹ്യാന്റെ ഒരു സ്വകാര്യ വില്ലയിലേക്ക് ക്ഷണിച്ചതെന്നും അവിടെ വച്ച് തന്നോട് മന്ത്രി മോശമായി പെരുമാറുകയുമായിരുന്നുവെന്നും യുവതി പൊലീസിന് മൊഴിനല്‍കി. 

യു.എ.ഇയുടെ ഒരു ഉന്നത സ്വാധീനമുള്ള മന്ത്രി തന്നോട് ഇത്തരത്തില്‍ മോശമായി പെരുമാറിയത് നടുക്കമുണ്ടാക്കി. ഈ സംഭവത്തിന് ശേഷം നിരവധി തവണ അല്‍ നഹ്യാന്‍ തന്നെ ഫോണിലൂടെയും മറ്റും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും മേഘ്‌നമാര പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ലണ്ടനില്‍ കലാപരമായ എക്‌സിബിഷനുകള്‍ നടത്തി ഉപജീവനം കഴിക്കുന്ന വ്യക്തിയാണ് മേഘ്‌നമാര. സംഭവം പുറത്തുവന്നതോടെ എമിറാത്തി പൗരന്മാര്‍ അല്‍ നഹ്യാനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു 
Top